ലാവലിൻ അഴിമതി കേസ് വിചാരണയെ കടത്തി വെട്ടുവാൻ ടൈറ്റാനിയം അഴിമതി കേസുമോ എന്ന് തോന്നിപ്പിക്കും വിധം ഇന്ന് ഹൈക്കോടതിയിൽ ഹിയറിങ്ങിന് വച്ച കേസിൽ ഹാജരാകാതെ വിജിലൻസും സർക്കാർ പ്ലീഡറും. ടൈറ്റാനിയം അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിനെതിരെ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ 11 വർഷത്തിന് ശേഷം ഹൈക്കോടതി നടപടികൾ പുനരാരംഭിച്ചപ്പോൾ ആണ് വിജിലൻസും സർക്കാർ പ്ലീഡറും ഹാജരാകാതിരുന്നത്. സംസ്ഥാന സർക്കാർ, വിജിലൻസ് ഡയറക്ടർ, ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പരാതിക്കാരായ ജി.സുനിൽ, ജയൻ, ആദ്യ പരാതിക്കാരനും ലോകായുക്തയിൽ നിന്ന് കമ്പനിയുടെ നിലനിൽപ്പിനു വേണ്ടി പോരാട്ടം നടത്തുന്ന സെബാസ്റ്റ്യൻ ജോർജ് എന്നിവരാണ് കക്ഷികൾ. ഇതിൽ സെബാസ്റ്റ്യൻ ജോർജ് ഓൺലൈനിൽ സന്നിഹിതനായിരുന്നെങ്കിലും മറ്റുള്ളവർ ഹാജരായി റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ അടുത്ത സിറ്റിങ് തീയതി സംബന്ധിച്ച് വ്യക്തമാക്കാതെ കോടതി പിരിഞ്ഞു. അടുത്ത തീയതി പിന്നീട്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ടൈറ്റാനിയം അഴിമതി ക്കേസിൽ വിജിലൻസ് കോടതി ഉത്തരവുപ്രകാരമുള്ള അന്വേഷ ണം തുടരാൻ ഹൈകോടതിയുടെ അനുമതി 2014ൽ നൽകിയിരുന്നു.. എന്നാൽ, കേസിൻറ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറസ്‌റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും മറ്റൊരു ഉത്തരവുവരെ നീട്ടിവെക്ക ണമെന്ന് ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പ്രകാരം ടൈറ്റാനിയം കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുൻ കെ. പി. സി .സി പ്രസിഡൻറ് കൂടിയായ രമേ
ശ് ചെന്നിത്തല നൽകിയ ഹർജി യിലാണ് സിംഗ്ൾ ബെഞ്ചിൻറെ ഉത്തരവ് അന്നുണ്ടായത്.
തനിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തടയണമെന്ന ചെന്നിത്തലയുടെ ആവശ്യം കോടതി അനു വദിച്ചില്ല. അന്വേഷണം തടയാൻ ഇപ്പോൾ നിർദേശിക്കാനാകി ല്ലെന്നും അത് തുടരട്ടേയെന്നും വ്യക്തമാക്കിയ കോടതി കേസി ൽ ആരെയൊക്കെ പ്രതി ചേർക്കണം, ചേർക്കാതിരിക്കണം എന്ന ത് സംബന്ധിച്ച് അന്വേഷണ ഉ ദ്യോഗസ്‌ഥനോട് തീരുമാനമെടുക്കാനും നിർദേശിച്ചിരുന്നു. 2005ൽ
തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിൽ മ ലിനീകരണ നിയന്ത്രണ പ്ലാൻറ് സ്ഥാപിച്ചതിൽ 256 കോടി രൂപയൂടെ അഴിമതി നടന്നെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കമുള്ളവരെ പ്രതി ചേർത്ത് അ ന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്.
കെ.പി.സി.സി.പ്രസിഡൻറ് എന്നനിലയിൽ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന ആരോ
പണം അടിസ്‌ഥാന രഹിതമാണെ ന്നാണ് ചെന്നിത്തലയുടെ അന്നത്തെ വാദം. കെ.പി.സി.സി പ്രസിഡൻറായി ചുമതലയേൽക്കുന്നതിന് 41 ദിവസം മുമ്പാണ് പ്ലാൻറ് സ്‌ഥാപിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്. അതിനാൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും തനിക്കെതിരായ നടപടി റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, പ്രസിഡൻറായതും പ്ലാൻറിന് ഭരണാനുമതി ല ഭിച്ചതുമായ സുപ്രധാന കാര്യങ്ങളും അവ സംബന്ധിച്ച ബന്ധങ്ങ ളുമെല്ലാം വിജിലൻസ് ഉദ്യോഗസ് ഥൻ തന്നെ അന്വേഷിക്കട്ടേയെന്ന് കോടതി നിർദേശിക്കുകയായിരുന്നു. 2014 നവംബർ 25 ന് ഉത്തരവുണ്ടായ ശേഷം ഈ കേസ് 11 വർഷം എവിടെയോ മറഞ്ഞു കിടക്കുകയായിരുന്നു.
Vigilance and the government pleader did not appear, and the hearing on Chennithala's petition in the titanium corruption case did not begin.






















